നമ്മുടെ നാട്ടിലെ എട്ടു മണ്ണിനങ്ങള്‍
Posted on: 03 Oct 2013
കേരളത്തിലെ പ്രധാന മണ്ണ് ലാറ്ററൈറ്റാണ്. എന്നാല്‍ ഇതല്ലാതെ വേറെ ചില മണ്ണിനങ്ങളും ഇവിടെയുണ്ട്. തീരദേശമണ്ണ്, എക്കല്‍മണ്ണ്, കരിമണ്ണ്, വെട്ടുകല്‍ മണ്ണ് (ലാറ്ററൈറ്റ്), ചെമന്ന മണ്ണ്, മലയോരമണ്ണ്, കനത്ത പരുത്തിമണ്ണ്, വനമണ്ണ് എന്നിവയാണ് കേരളത്തിലെ മുഖ്യമണ്ണിനങ്ങള്‍. ഇവയുടെ ശരിയായ തിരിച്ചറിവും സംരക്ഷണവും കേരളത്തിന്റെ നിലനില്‍പ്പിന് അടിത്തറയാണ്. മണ്ണിന്റെ അശാസ്ത്രീയമായവിനിയോഗം അപകടമാണെന്ന് എല്ലാവരും തിരിച്ചറിയണം.