കറവപ്പശുക്കളുടെ മഴക്കാല സംരക്ഷണം
Posted on: 04 Aug 2013
കറവപ്പശുക്കളുടെ മഴക്കാല സംരക്ഷണം വ്യക്തമാക്കാമോ?
-കെ. ഗണേശന്‍, വടകര
മഴക്കാലത്ത് കറവപ്പശുക്കളിലെ രോഗനിയന്ത്രണത്തിനായി ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. മഴക്കാലത്ത് കറവപ്പശുക്കളില്‍ കൂടുതലായി കണ്ടുവരുന്ന അകിടുവീക്കത്തെ നിയന്ത്രിക്കാനായി ഇനിപ്പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഝകറവപ്പശുവിന്റെ ആരോഗ്യം, തൊഴുത്തിലെ ശുചിത്വം, കറവക്കാരന്റെ ശുചിത്വബോധം എന്നിവ പ്രത്യേകം വിലയിരുത്തണം.
ഝതൊഴുത്തിന്റെ നിലം കോണ്‍ക്രീറ്റ് ചെയ്തിരിക്കണം.
ഝവളക്കുഴിയിലൂടെയുള്ള രോഗാണുബാധ നിയന്ത്രിക്കാനായി ആഴ്ചതോറും ഇടവിട്ട് വളക്കുഴിയില്‍ കുമ്മായം വിതറണം.
ഝതൊഴുത്തില്‍ കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവയിലേതെങ്കിലുമൊന്ന് വിതറി, കഴുകി രോഗാണുവിമുക്തമാക്കണം.
ഝശാസ്ത്രീയ കറവരീതികള്‍ അനുവര്‍ത്തിക്കണം. ഒരിക്കലും മുലക്കാമ്പ് മടക്കി പിഴിയരുത്. കറവയ്ക്കുശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പോവിഡോണ്‍ അയഡിന്‍ ലായനിയില്‍ മുക്കുന്നത് അകിടിലേക്കുള്ള രോഗാണുബാധ നിയന്ത്രിക്കാന്‍ സഹായിക്കും.
ഝഅകിടിലുണ്ടാകുന്ന മുറിവുകളും വ്രണങ്ങളും ചികിത്സിക്കണം. അടുത്ത പ്രസവത്തിന് മുമ്പായി കറവവറ്റിച്ച് മുലക്കാമ്പില്‍ മൂന്നാഴ്ച ഇടവിട്ട് ആന്റിബയോട്ടിക് മരുന്നുകള്‍ കയറ്റി തടവുന്നത് പ്രസവാനന്തരമുള്ള അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും.
പച്ചക്കറിക്കുള്ള ഉണക്കിപ്പൊടിച്ച ചാണകം എവിടെ ലഭിക്കും?
-സന്തോഷ് എം., പാലക്കാട്
പച്ചക്കറിക്കും പൂന്തോട്ട കൃഷിക്കുമുള്ള ഉണക്കിപ്പൊടിച്ച ചാണകം മണ്ണുത്തി വെറ്ററിനറി കോളേജിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമില്‍നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370302 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ഡോ. ടി.പി. സേതുമാധവന്‍