
കൂര്‍ക്കകൃഷിക്ക് തിരഞ്ഞെടുക്കാനാവുന്ന മികച്ച മൂന്നിനങ്ങളെ പരിചയപ്പെടാം.
കേരളത്തിലുടനീളം കൃഷിചെയ്യാവുന്ന ശ്രീധരയുടെ നടീല്‍ സമയം ജൂണ്‍ മാസത്തിലാണ്. തണ്ടുകള്‍ മുറിച്ചുനട്ട് തൈകള്‍ ഉണ്ടാക്കാം. ഒരു ചെടിയില്‍നിന്ന് കടും ബ്രൗണ്‍ നിറത്തിലുള്ള 20-25 കിഴങ്ങുകള്‍ ഉണ്ടാകാറുണ്ട്. 25-28 ടണ്‍ കൂര്‍ക്ക ഒരു ഹെക്ടറില്‍നിന്ന് ലഭിക്കാറുണ്ട്.
മധ്യകേരളത്തിനനുയോജ്യമായ നിധി നന്നായി പടര്‍ന്നുവളരുന്ന ഇനമാണ്. നല്ല വളര്‍ച്ചയുള്ളതും നല്ല കിഴങ്ങുപിടിത്തമുള്ളതുമായ ഈ ഇനത്തില്‍ 48-64 വരെ കിഴങ്ങുകളുണ്ടാകും. കീടരോഗബാധ നന്നായി കുറവുള്ള ഈ ഇനത്തിന് ഒരു ഹെക്ടറില്‍നിന്നും ഏകദേശം 28 ടണ്‍ വരെ വിളവ് ലഭിക്കും.
സുഫലയും മധ്യകേരളത്തിന് യോജിച്ച ഇനങ്ങളാണ്. ജൂണ്‍-ഒക്ടോബര്‍ മാസത്തിലും നവംബര്‍-മാര്‍ച്ച് മാസങ്ങളിലുമാണ് ഇവ കൃഷിചെയ്യുന്നത്. നാല്-നാലര മാസമാണ് വിളയുടെ ദൈര്‍ഘ്യം. ഒരു ഹെക്ടറിന് 16 ടണ്ണാണ് ഏകദേശ വിളവെങ്കിലും 33 ടണ്‍ വരെ വിളവ് ലഭിക്കാം.