ഇനം നോക്കിയാവാം വഴുതനകൃഷി

Posted on: 19 Aug 2012

വിജയശ്രീ വി., കാര്‍ഷിക കോളേജ്, വെള്ളായണി



വഴുതനങ്ങയുടെ വാട്ടം, കായ് തുരപ്പന്‍ തുടങ്ങിയ കീടരോഗബാധകള്‍ കീടനാശിനി പ്രയോഗംകൊണ്ടുപോലും പരിഹരിക്കപ്പെടുന്നില്ല. എന്നാല്‍, കൃഷി തുടങ്ങുന്നതിനുമുമ്പ് പ്രതിരോധശേഷിയുള്ള ഇനം തിരഞ്ഞെടുത്ത് കൃഷി ചെയ്താല്‍ ഒരു പരിധിവരെ പരിഹാരം കാണാനാകും.

സൂര്യ:
ബാക്ടീരിയല്‍ വാട്ടം രൂക്ഷമാകുന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഈ ഇനം കേരളത്തില്‍ എല്ലാ കാലത്തും കൃഷിചെയ്യാവുന്നതാണ്. വിത്തിട്ട് 114 ദിവസത്തിനുള്ളില്‍തന്നെ ആദ്യ വിളവെടുപ്പ് നടത്താനാവും. ഹെക്ടറില്‍നിന്നും 20 ടണ്‍വരെ പര്‍പ്പിള്‍ നിറത്തോടെ ഓവല്‍ ആകൃതിയിലുള്ള കായ്കള്‍ ലഭിക്കും.

ശ്വേത
: ഈ ഇനവും ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കുന്നു, ഒപ്പം ഇത് കായ്തുരപ്പനെയും അകറ്റി നിര്‍ത്തുന്നു. ഒരു ഹെക്ടറില്‍നിന്നും 30 ടണ്ണോളം വെളുത്തുനീണ്ട കായ്കള്‍ ലഭിക്കുന്നു.

ഹരിത:
പച്ച നിറത്തില്‍ നീളമുള്ള കായ്കളുണ്ടാവുന്ന ഈ ഇനവും വാട്ടത്തെ പ്രതിരോധിക്കുന്നു. ഹെക്ടറില്‍നിന്ന് 62 ടണ്‍ വിളവെങ്കിലും ലഭിക്കുന്ന ഇവയില്‍നിന്ന് നല്ല പരിചരണം കൊടുത്താല്‍ രണ്ടുവര്‍ഷത്തോളം കായ്കള്‍ ലഭ്യമാകും.

നീലിമ:
വാട്ടത്തെ പ്രതിരോധിക്കുന്ന നീലിമയ്ക്ക് നല്ല വലിപ്പമുള്ള വയലറ്റ് നിറത്തോടെ ഓവല്‍ ആകൃതിയിലുള്ള കായ്കളാണുണ്ടാവുക. ഒരു ഹെക്ടറില്‍നിന്ന് 65 ടണ്‍ വിളവ് ലഭിക്കുന്ന ഇവ മധ്യകേരളത്തിലാണ് കൂടുതല്‍ അനുയോജ്യം.




Stories in this Section