പാലില്‍ വെള്ളം ചേര്‍ത്ത് വില്പന നടത്തുന്നവര്‍ സൂക്ഷിക്കുക. പാലിന്റെ ഗുണനിലവാരം അറിയാന്‍ ഉപഭോക്താവിന് മണ്ണുത്തിവരെ പോയാല്‍ മതി. മണ്ണുത്തി ഡയറി സയന്‍സ് കോളേജിലാണ് പശു, എരുമ, ആട് എന്നിവയുടെ പാലിന്റെ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനമുള്ളത്. പാല്‍ ഗുണനിയന്ത്രണ ഉപകരണങ്ങള്‍ കാലിബറേറ്റ് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്.
ചെറുകിട വില്പനക്കാര്‍ പാലില്‍ വെള്ളമാണ് ചേര്‍ക്കുന്നതെങ്കില്‍ വന്‍കിടക്കാര്‍ മറ്റു പല വസ്തുക്കളും ചേര്‍ക്കുന്നത് പതിവാണ്. കഞ്ഞിവെള്ളം, പാല്‍പ്പൊടി എന്നിവ മുതല്‍ യൂറിയവരെയാണ് പ്രധാനമായും ചേര്‍ക്കുന്നത്. ക്ഷാരഗുണമുള്ളവയും പാലില്‍ ചേര്‍ക്കുന്നുണ്ട്. അന്യ സംസ്ഥാനങ്ങളില്‍നിന്നുവരുന്ന പാലില്‍ പുളിപ്പ് മാറ്റാന്‍ ബൈകാര്‍ബണൈറ്റ്‌സ് ചേര്‍ത്തുവരുന്നു.
പാല് സംസ്‌കരിച്ച് 12 ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. ഐസ്‌ക്രീം, ഗുലാബ്ജാമുന്‍, പനീര്‍, അച്ചാര്‍, കാരറ്റ് ഹലുവ, സിപ്പപ്പ്, പേഡ, വെണ്ണ, വേ ഡ്രിങ്ക്, സംഭാരം, യോഗര്‍ട്ട്, കാളന്‍, പാലട എന്നിവയാണ് ഉത്പന്നങ്ങള്‍. 2012 മുതല്‍ കോളേജില്‍ പി.ജി. കോഴ്‌സിന് സര്‍ക്കാര്‍ അനുമതിയുണ്ട്. ഡീന്‍ ആര്‍. രാജേന്ദ്രകുമാറാണ്.വിദ്യാര്‍ഥികളുടെ പഠനത്തിന്റെ ഭാഗമാണ് പാലിന്റെ ഗുണപരിശോധന.