ആടുകള്‍ക്ക് ശാസ്ത്രീയപരിചരണം
Posted on: 16 Jun 2012
=ആട്ടിന്‍കുട്ടികള്‍ക്ക് വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. തണുപ്പുകാലങ്ങളിലും ചൂടുകൂടുതലുള്ള പകല്‍സമയങ്ങളിലും മഴക്കാലത്തും ആടുകളെ വെളിയില്‍ വിടരുത്. ആടുകള്‍ എന്നും ഉയര്‍ന്ന സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ ആടുകള്‍ക്ക് നല്കരുത്. തീറ്റ 6-8 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്കണം. തീറ്റ തണുപ്പുള്ള കാറ്റടിക്കാതെ അടച്ചമുറയില്‍ മരപ്പലകയ്ക്കു മുകളില്‍ വെക്കണം. ഇത് ഭിത്തിയോട് ചേരാന്‍ പാടില്ല. നനഞ്ഞ പാത്രങ്ങളുപയോഗിച്ച് തീറ്റയെടുക്കരുത്. തണുത്ത കാലാവസ്ഥയില്‍ തീറ്റയില്‍ വളരുന്മ അസ്പള്‍ജില്ലസ് ഇനം പൂപ്പലുകളാണ് വിഷബാധയുണ്ടാക്കുന്നത്. വിറ്റാമിന്‍ എ.യുടെ ന്യൂനത പരിഹരിക്കാന്‍ തീറ്റപ്പുല്ല്, അസോള എന്നിവ നല്കാം. ഇവ ലഭിക്കുന്നില്ലെങ്കില്‍ ഒരു ടീസ്പൂണ്‍ മിനെണ്ണ ദിവസേന നല്കാം. വിറ്റാമിന്‍, ധാതുലവണമിശ്രിതങ്ങള്‍ തീറ്റയില്‍ പതിവായിച്ചേര്‍ത്ത് നല്കുന്നത് നല്ലതാണ്. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്കണം.