തൃശ്ശൂര്‍ മൃഗശാലയിലേക്ക് അതിഥികളായി പുതുക്കോട്ടയില്‍നിന്ന് മൂവര്‍സംഘമെത്തി. പ്രഥമ കാഴ്ചയില്‍ത്തന്നെ ആനന്ദം നല്‍കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ പക്ഷിയായ എമുവാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൃഗശാലയിലെത്തിയത്. തമിഴ്‌നാട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള റീജണല്‍ റിസര്‍ച്ച് സെന്റര്‍ പുതുക്കോട്ടയില്‍നിന്ന് കൊണ്ടുവന്ന എമുകളില്‍ രണ്ടെണ്ണം പെണ്ണും ഒന്ന് ആണുമാണ്.
എട്ടുമാസം പ്രായമുള്ള പെണ്‍ എമുകള്‍ക്ക് 7500 രൂപയും 10 മാസം പ്രായമുള്ള ആണ്‍ എമുവിന് 9000 രൂപയുമാണ് മൃഗശാലവകുപ്പ് നല്‍കിയത്. ആദ്യമായാണ് തൃശ്ശൂര്‍ മൃഗശാലയില്‍ എമുകള്‍ എത്തുന്നത്.
ചോളവും ഗോതമ്പും പ്രത്യേക അളവില്‍ ചേര്‍ത്തുണ്ടാക്കിയ ഭക്ഷണമാണ് എമുവിന് നല്‍കുന്നത്. പയര്‍, പുല്ല്, ചീര എന്നിവയും എമുവിന് ഏറെ പ്രിയപ്പെട്ടതാണ്.
ഇരുപതുവര്‍ഷം മുതല്‍ മുപ്പതുവര്‍ഷം ആയുസ്സുള്ള എമുവിന് രണ്ടുവര്‍ഷം പ്രായമായിക്കഴിഞ്ഞാല്‍ മുട്ടയിട്ടുതുടങ്ങും. ഒരു മുട്ടയ്ക്ക് 1000 രൂപവരെ വില വരും.