പ്രമേഹം പൂച്ചകളിലും

Posted on: 26 Nov 2011

ഡോ. ടി.പി. സേതുമാധവന്‍



? പൂച്ചകളില്‍ പ്രമേഹം കാണപ്പെടാറുണ്ടോ ?

-ജമീല വി. തിരുവനന്തപുരം


*പൂച്ചകളിലും പ്രമേഹരോഗലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. പ്രായക്കൂടുതലുള്ളവ, വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ പൂച്ചകള്‍, പെണ്‍പൂച്ചകള്‍ എന്നിവയില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായും കണ്ടുവരുന്നു. അമിതമായ വണ്ണം പ്രമേഹത്തിന് വഴിയൊരുക്കാറുണ്ട്. ഇന്‍സുലിന്റെ ഉത്പാദനത്തിലുള്ള അപര്യാപ്തതയാണ് പ്രമേഹത്തിന് വഴിയൊരുക്കുന്നത്.

തളര്‍ച്ച, ക്ഷീണം, തൂക്കക്കുറവ്, ദാഹം, ഉയര്‍ന്ന നിരക്കിലുള്ള മൂത്രമൊഴിപ്പ്, ഛര്‍ദി മുതലായവ പൊതുവായ രോഗലക്ഷണങ്ങളാണ്. ഭക്ഷണത്തിന് രുചിക്കുറവ്, കാഴ്ചക്കുറവ് എന്നിവയും കാണപ്പെടാറുണ്ട്. പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യങ്ങളാണ് പൂച്ചകളില്‍ പ്രമേഹത്തിന് വഴിയൊരുക്കുന്നത്. അമിതവണ്ണം, ജനിതകതകരാറുകള്‍, ഭക്ഷണത്തിന്റെ അപര്യാപ്തത, ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലുള്ള ഏറ്റക്കുറച്ചില്‍, സ്‌ട്രെസ്സ്, മരുന്നുകള്‍ എന്നിവ പ്രമേഹത്തിന് ഇടവരുത്തും. കൂടുതലായി മധുരപലഹാരങ്ങള്‍ നല്‍കുന്നതും പ്രമേഹത്തിന് കാരണമാകാറുണ്ട്.

ഇന്‍സുലിന്‍ കുത്തിവെപ്പ്, ശരിയായ പോഷണം, വ്യായാമം എന്നിവയിലൂടെ രോഗത്തെ നിയന്ത്രിക്കാം.





Stories in this Section