അനാഥയായി ഒരു റോട്ട് വീലര്‍

Posted on: 25 Oct 2011



തൃശ്ശൂര്‍:വഴിയരികില്‍ അനാഥയായി കണ്ടെത്തിയ റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായയെ ശങ്കരയ്യര്‍ റോഡിലെ ശിവാശ്രമത്തില്‍ പ്രവര്‍ത്തിക്കുന്ന പെറ്റ്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് പൂങ്കുന്നം റോഡില്‍ കവിതാ ബാറിനുമുന്നിലെ ഭാഗത്ത് നായയെ കണ്ടത്. റോഡില്‍നിന്ന പട്ടി ഗതാഗത തടസ്സത്തിനുമിടയാക്കി.

സെര്‍ബിയന്‍, ജര്‍മന്‍ നാട്ടുകാരായ ഈയിനത്തെ വേട്ടയ്ക്കും കാവലിനുമാണ് ഉപയോഗിക്കാറ്. കടിച്ചാല്‍ പിടിവിടില്ലെന്നതാണ് പ്രത്യേകത. അതിനാല്‍ അടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. എന്നാല്‍ നമ്മുടെ തെരുവുനായക്കളെ പ്പോലെ റോഡ് മര്യാദ ഇവര്‍ക്കറിയില്ല. റോഡില്‍ എന്തു ചെയ്യണമെന്നറിയാതെ നിന്ന പട്ടി കുറേ നേരം ഗതാഗതം മുടക്കി. ഇതിനിടെ അതുവഴി വന്ന കനൈന്‍ ക്ലബിലെ ജിയോയാണ് നായയെ റോഡരികിലേക്ക് മാറ്റിയത്. അദ്ദേഹം അറിയിച്ചതു പ്രകാരം പെറ്റ്‌സ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരെത്തി റോട്ട്‌വീലറെ കുടുക്കിട്ട് പിടിച്ച് ശങ്കരയ്യര്‍ റോഡിലെ കേന്ദ്രത്തിലെത്തിച്ചു. സുമാര്‍ രണ്ട് വയസ്സ് തോന്നിക്കുന്ന പെണ്‍ നായയാണിത്. ഡോഗ് ഫുഡാണ് കഴിക്കുന്നത്. വളര്‍ത്തുന്ന വീട്ടില്‍ നിന്നു ചാടിപ്പോന്നതാണെന്ന് കരുതുന്നു. കഴുത്തില്‍ തുടലില്ല


Stories in this Section