പംകിന്‍(Pumpkin)എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന മത്തന്‍ ബൃംഹിത ഫലം എന്നാണ് സംസ്‌കൃതത്തില്‍ അറിയപ്പെടുന്നത്. കുക്കുര്‍ ബിറ്റേസി (Cucur Bitaceae)സസ്യ കുലത്തില്‍ പെട്ടതാണ് മത്തങ്ങ.മെക്‌സിക്കോയാണ് ജന്മദേശം. വര്‍ഷ മത്തന്‍ വേനല്‍ മത്തന്‍ എന്നീ രണ്ടിനങ്ങളാണ് പ്രധാനമായി മത്തനില്‍ കാണുന്നത്.
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നാല് സീസണുകളില്‍ മത്തന്‍കൃഷി ആരംഭിക്കാം. ജനവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ആഗസ്ത്, സപ്തംബര്‍-ഡിസംബര്‍ എന്നീ സമയങ്ങളാണ് മത്തന് അനുയോജ്യം. മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ്, ജൂണ്‍ മാസയളവിലെ ആദ്യത്തെ 2-3 മഴയ്ക്കു ശേഷം വിത്ത് നടാവുന്നതാണ്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അമ്പിളി (പരന്നുരുണ്ട, ഇടത്തരം വലിപ്പമുള്ള (4-5 കിഗ്രാം. തൂക്കം) കായ്കള്‍, കാമ്പിന് മഞ്ഞനിറം), സുവര്‍ണ (ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്കള്‍, കാമ്പിന് ഓറഞ്ച് നിറം.),സരസ് (നീണ്ടുരുണ്ട ചെറിയ കായ്കളുള്ള ഇനം, കാമ്പിന് ഓറഞ്ച് നിറം),സൂരജ്് എന്നീ ഇനങ്ങളില്‍പ്പെട്ട മത്തനുകളാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.
ഇവയ്ക്കു പുറമെ അര്‍ക്കാ സൂര്യമുഖി (ഉരുണ്ട ചെറിയ കായ്കളുള്ള (1-2 കിഗ്രാം) ഇനം), അര്‍ക്ക ചന്ദ്രന്‍ എന്നീ ബാംഗ്ലൂര്‍ ഇനങ്ങളും; കോ-1, കോ-2 തുടങ്ങിയ തമിഴ്‌നാട് ഇനങ്ങളും, നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ വിപണനം ചെയ്യുന്ന പൂസാ വിശ്വാസ്, യെല്ലോ ഫ്ലഷ്, സോളമന്‍, ബഡാമി എന്നീ ഇനങ്ങളും ലഭ്യമാണ്.പന്തലിലല്ലാതെ നിലത്ത് പടര്‍ത്തി വളര്‍ത്തുന്ന മത്തന്‍ ജീവകം എ കൂടുതലായി അടങ്ങിയ ഒരു പച്ചക്കറിയാണ്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാന്‍ കഴിയും എന്നുള്ളതാണ് മത്തന്റെ ഒരു സവിശേഷത.
|
|
മത്തങ്ങയിലെ കലാവിരുത് |
ഒരു സെന്റ്സ്ഥലത്ത് കൃഷി നടത്തുവാന്‍ 4-6 ഗ്രാം വിത്ത് മതി. കിളച്ച് നിരപ്പാക്കി കുമ്മായം നല്‍കി തയ്യാറാക്കിയ സ്ഥലത്ത് ഒരാഴ്ചകഴിഞ്ഞ് അടിവളം കൊടുത്ത് വിത്ത് നടാം.30-45 സെന്റിമീറ്റര്‍ ആഴത്തിലും, 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഉള്ളകുഴികള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ എടുത്ത് കുഴികളില്‍ കാലിവളവും, രാസവളവും, മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം.
കുഴി ഒന്നിന് നാലോ അഞ്ചോ വിത്ത് വീതം പാകാം. മുളച്ചുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കു ശേഷം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്ത് കുഴി ഒന്നില്‍ 3 ചെടികള്‍ വീതം നിലനിര്‍ത്തണം. ആരോഗ്യമുള്ള രണ്ട് തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുകളയാം. വിത്ത് മുളച്ച് വള്ളി വീശുമ്പോഴും പൂവ് വിരിയുന്ന സമയത്തും ഒരുകിലോ കപ്പലണ്ടി പിണ്ണാക്ക് വളമായി നല്‍കാം. ഒരു സെന്റ് സ്ഥലത്ത് നിന്ന് 120 കിലോ വരെ വിളവ് ലഭിക്കും.
വളര്‍ച്ചയുടെ ആദ്യകാലഘട്ടത്തില്‍ 3-4 ദിവസത്തെ ഇടവേളകളില്‍ നനയ്ക്കണം. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. വള്ളി പടരുന്നതിനായി ഉണങ്ങിയ മരച്ചില്ലകള്‍ നിലത്ത് വിരിക്കാവുന്നതാണ്. വളമിടുമ്പോള്‍ കള എടുക്കലും, മണ്ണിളക്കലും നടത്തണം. മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുക്കേണ്ടതാണ്.
ഈ വിധത്തിലല്ലാതെ മണ്ണും മണലും ചാണകവുമായി കൂട്ടിക്കലര്‍ത്തി പോളിത്തീന്‍ കവറുകളിലും വിത്തുകള്‍ നടാം. ഇങ്ങനെ നടുന്ന വിത്തുകള്‍ മുളച്ച് രണ്ടില പരുവമാകുമ്പോള്‍ കവര്‍ പൊട്ടിച്ച് വേര് പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്.

പഴയീച്ച, എപ്പിലാക്‌നോ വണ്ടുകള്‍, ചുവന്ന പംപ്കിന്‍ വണ്ടുകള്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍. വയ്ക്ക് പ്രതിവിധിയായി വെളുത്തുള്ളി മിശ്രിതം നല്‍കാം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അരിച്ചെടുത്ത ലായനി നല്ലൊരു കീടനിയന്ത്രണോപാധിയാണ്.ഡൗണിമില്‍ഡ്യൂ, പൗഡറിമില്‍ഡ്യൂ, മൊസൈക് എന്നിവയാണ് പ്രധാന രോഗങ്ങള്‍. ഇതിനായി കുമിള്‍നാശിനി, കീടനാശിനി എന്നിവ പ്രയോഗിക്കാം. ഇവ പ്രയോഗിച്ച് 10 ദിവസങ്ങള്‍ക്കു ശേഷമേ വിളവെടുക്കാവു. പാചകത്തിനുമുന്‍പ് കായ്കള്‍ നന്നായി വെള്ളത്തില്‍ കഴുകണം.