കാലിത്തീറ്റയായി കമുകിന്‍ പാള
Posted on: 29 Jul 2011
ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍
കമുകിന്‍പാള നുറുക്കിയത് കന്നുകാലികള്‍ക്ക് പല കര്‍ഷകരും നല്‍കാറുണ്ട്. ഇതുസംബന്ധിച്ചു നടന്ന ശാസ്ത്രീയ പഠനം ഈ തീറ്റ മെച്ചമാണെന്നു തെളിയിച്ചു.
ബാംഗ്ലൂരിലെ 'നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഫിസിയോളജി'യാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
കമുകിന്‍പാള വൈക്കോലിനേക്കാള്‍ മെച്ചമാണെന്ന് ഇതിലൂടെ തെളിഞ്ഞു.
വൈക്കോലിനേക്കാള്‍ ലിഗ്‌നിന്‍, സിലിക്ക എന്നീ ദഹിക്കാന്‍ പ്രയാസമുള്ള ഘടകങ്ങള്‍ കമുകിന്‍ പാളയില്‍ കുറവും ഊര്‍ജലഭ്യത കൂടുതലുമാണ്.
കാത്സ്യം, സള്‍ഫര്‍, കോപ്പര്‍ എന്നിവയും ഇതില്‍ വൈക്കോലിലുള്ളതിനേക്കാളേറെ അടങ്ങിയിരിക്കുന്നു. ഇത് മറ്റു തീറ്റയ്‌ക്കൊപ്പം ചേര്‍ത്തു കന്നുകാലികള്‍ക്ക് നല്‍കിയാല്‍ പാലിന്റെ അളവ് കൂടുമെന്നും പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാവില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കമുകിന്‍പാള ചെറുകഷണങ്ങളായി മുറിക്കാന്‍ യന്ത്രസഹായം തേടുകയും ചെയ്യാം.