കേരളത്തില്‍നിന്ന് അന്യംനിന്നുപോയതും മറ്റു സംസ്ഥാനങ്ങളില്‍നിന്നു ശേഖരിച്ചതും വിദേശങ്ങളില്‍നിന്നും എത്തിയതുമുള്‍പ്പെടെ ഗുണത്തിലും രുചിയിലും രൂപത്തിലും വ്യത്യസ്തമായ അന്‍പത്തിരണ്ടിനം വാഴകളുടെ അപൂര്‍വ ശേഖരത്തിനുടമയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി അരവിന്ദന്‍. പൂര്‍ണമായും ജൈവകൃഷി അവലംബിച്ചിരിക്കുന്ന ഇദ്ദേഹം തോട്ടത്തില്‍ ദിവസേന വാഴ നടുകയും കുല വെട്ടുകയും ചെയ്യുന്നു. അരവിന്ദന്റെ വാഴത്തോട്ടത്തിലെ പ്രധാനയിനങ്ങള്‍.
കര്‍പ്പൂരവള്ളി: നല്ല ഉയരത്തില്‍ കരുത്തില്‍ വളരുന്ന ഇവയില്‍ ഇരുപതു കിലോഗ്രാം വരെയുള്ള കുലകള്‍ ലഭിക്കുന്നു. ഒരുവര്‍ഷംകൊണ്ട് വിളവെടുക്കാം. മധുരമുള്ള പഴങ്ങള്‍ ലഭിക്കും.
വരിക്കവാഴ: നല്ല രോഗപ്രതിരോധശേഷിയുള്ള വരിക്കവാഴയുടെ കായ്കള്‍ പഴുത്താലും ചീഞ്ഞുപോകാറില്ല. കാഠിന്യമേറിയ ഇവ പുഴുങ്ങിയും കഴിക്കാം.
കുടപ്പനില്ലാകുന്നന്‍: കുലകളില്‍ കായ് വിരിഞ്ഞശേഷം കുടപ്പന്‍ കാണാത്ത ഈ ഇനത്തില്‍ പഴങ്ങള്‍ സ്വാദിഷ്ഠമാണ്. കുറുനാമ്പ് രോഗത്തെ ചെറുക്കുന്നു. കാര്യമായ പരിചരണം നല്കാതെതന്നെ കൃഷി ചെയ്യാം.
കുന്നന്‍: ഇവയുടെ കായ്കള്‍ ഉണക്കിപ്പൊടിച്ച് കുട്ടികള്‍ക്ക് ആഹാരമായി നല്കുന്നു. ഇടത്തരം വലിപ്പമുള്ള കുലകള്‍ ലഭിക്കുന്ന കുന്നന്‍ വാഴകള്‍ വീട്ടുവളപ്പുകളില്‍ കുറ്റിവിളയായി നടാന്‍ യോജിച്ചവയാണ്. രോഗകീടബാധകള്‍ കുറവാണ്.
വിരൂപാക്ഷി: ഇടത്തരം ഉയരത്തില്‍ വളരുന്ന വിരൂപാക്ഷിയുടെ കായ്കള്‍ ക്രമമല്ലാത്ത രീതിയില്‍ ഉണ്ടാകുന്നു. നല്ല മധുരമുള്ള ഇവയുടെ കായ്കള്‍ എല്ലാവരും ഇഷ്ടപ്പെടുന്നു.
നാഗവാഴ: നല്ല ഉയരത്തില്‍ വളര്‍ന്ന് വലിയ കുലകള്‍ ലഭിക്കുന്ന നാഗവാഴ വിളവെടുക്കാന്‍ ഒന്നര വര്‍ഷമെടുക്കും. കായ്കള്‍ രുചികരമാണ്. കറിക്കായും ഉപയോഗിക്കും. നല്ല രോഗപ്രതിരോധശേഷിയുമുണ്ട്.
യംഗാബി: ചെറുപഴയിനമാണ് യംഗാബി. കായ്കള്‍ പഴുക്കുമ്പോള്‍ സ്വര്‍ണനിറത്തില്‍ ആകര്‍ഷണീയമായിത്തീരും. കുലകള്‍ക്ക് പത്തുകിലോ വരെ തൂക്കം ലഭിക്കുന്ന ഇവയുടെ പഴങ്ങള്‍ മാധുര്യമേറിയവയാണ്. തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം.
ബോഡല്‍സ് അല്‍ട്ടാഫോര്‍ട്ട്: ഗ്രോമിഷലും പിസാംഗി ലിനിയും തമ്മില്‍ സങ്കരണം നടത്തി ഉരുത്തിരിച്ച ഈ വിദേശയിനം നല്ല ഉയരത്തില്‍ വളരും. ഗ്രോമിഷലിനോട് സാമ്യമുള്ള കുലകള്‍ ലഭിക്കുന്ന ബോഡല്‍സ് അല്‍ട്ടാഫോര്‍ട്ടിന് നല്ല പ്രതിരോധശേഷിയുണ്ട്.
ഗ്രോമിഷന്‍: നല്ല ഉയരത്തില്‍ വളരുന്ന വാഴയിനമാണിത്. പഴുക്കുമ്പോള്‍ മഞ്ഞനിറമാകുന്ന കായ്കള്‍ മാധുര്യം നിറഞ്ഞതാണ്. കേരളത്തിലെ വീട്ടുവളപ്പുകളില്‍ അപൂര്‍വമായ ഗ്രോമിഷന് ഇംഗ്ലീഷ് പൂവന്‍ എന്ന പേരുമുണ്ട്. വലിയ കുലകള്‍ ഇവയുടെ പ്രത്യേകതയാണ്.
ബിഗ് എബാംഗ്:നേന്ത്രവാഴയിനത്തില്‍ പെടുന്ന ബിഗ് എബാംഗ് വാഴകളുടെ കായ്കള്‍ വലുതാണ്. തീരെ ചെറിയ കുടപ്പനുണ്ടാകുന്ന ഇവയ്ക്ക് ഏഴു പടലവരെ ഉണ്ടാകാറുണ്ട്. പതിനൊന്നു മാസത്തിനുള്ളില്‍ ഇവയുടെ കായ്കള്‍ പാകമാകും.
കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ഫോണ്‍: 9947091208, 9495250655.